സൗദിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച മലയാളി വിരലടയാളത്തിൽ കുടുങ്ങി
ഖത്തറിൽ നിന്ന് സൗദിയിലേക്ക് കര മാർഗം പ്രവേശിക്കുന്നതിനിടെ മലപ്പുറം സ്വദേശി ഫിംഗർ പ്രിന്റിൽ കുടുങ്ങി.
18 വർഷം മുമ്പ് നാട്ടിൽ നടന്ന ഒരു സംഘർഷത്തിൽ പ്രതിയായിരുന്ന ഇയാൾക്കായി ഇന്റർപോൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഒരാൾ മരിച്ച പ്രസ്തുത കേസിൽ ഇയാൾ എട്ടാം പ്രതിയായിരുന്നു. എന്നാൽ കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്നായിരുന്നു ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്.
ഇന്ത്യയും സൗദിയും തമ്മിൽ കുറ്റവാളികളെ കൈമാറാനുള്ള ധാരണ ഉള്ളത് പ്രകാരമായിരുന്നു ഇപ്പോൾ ഇയാൾ സൗദി അതിർത്തിയിൽ വെച്ച് പിടിക്കപ്പെട്ടത്.
ഉംറ നിർവ്വഹിക്കാനായി ഖത്തറിൽ നിന്നുള്ള സംഘത്തിൽ വന്നപ്പോഴാണ് സാൽവ ചെക്ക് പോസ്റ്റിൽ വെച്ച് ഫിംഗർ പ്രിന്റ് ഇയാളെ കുടുക്കിയത്.
ഖത്തറിൽ ദീർഘ കാലം പ്രവാസിയായിരുന്ന ഇയാൾ ഇതിനിടെ പല തവണ നാട്ടിൽ പോയി വന്നിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഏതായാലും കുറ്റവാളികളെ കൈമാറൽ ധാരണ പ്രകാരം ഇയാളെ സൗദിയിൽ നിന്ന് നാട്ടിലേക്കയക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa