സൗദിയിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
സൗദിയിലെ അബ്ഹയിൽ കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
പള്ളിമുക്ക് സാഗർ മൻസിലിൽ പരേതനായ ശാഹുൽ ഹമീദിന്റെ മകൻ ശാക്കിർ(45) ആണ് മരിച്ചത്.
നേരത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലായിരുന്ന ശാക്കിർ പുതിയ വിസയിൽ സൗദിയിൽ എത്തിയിട്ട് ആറ് മാസമേ ആയിട്ടുള്ളു.
ഇപ്പോൾ ഒരു ബഖാലയിൽ ജോലി ചെയ്ത് വരികയായിരുന്ന ശാക്കിറിനെ വ്യാഴാഴ്ച പുലർച്ചെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഭാര്യയും മൂന്നു മക്കളുമുണ്ട്. മരണാനന്തര നടപടി ക്രമങ്ങൾ കെ.എം.സി.സി, ഒ.ഐ.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa