സൗദിയിൽ രണ്ട് പാകിസ്ഥാനികളുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: മയക്ക് മരുന്ന് കടത്തിൽ പ്രതികളായ രണ്ട് പേരുടെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പാകിസ്ഥാനി സ്വദേശികളായ മുഹമ്മദ് ഇർഫാൻ ഗുലാം അലി, ലിയാഖത്ത് അലി മുഹമ്മദ് അലി എന്നിവരുടെ വധ ശിക്ഷയാണ് നടപ്പാക്കിയത്.
പ്രതികൾ സൗദിയിലേക്ക് ഹെറോയിൻ കടത്തുന്നതിനിടെ പിടിക്കപ്പെടുകയായിരുന്നു.
പ്രതികൾക്കെതിരെയുള്ള കുറ്റ കൃത്യം തെളിയുകയും വധ ശിക്ഷ വിധിച്ച കോടതി നടപടി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെക്കുകയും ചെയ്തു.
തുടർന്ന് ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും വ്യാഴാഴ്ച റിയാദ് പ്രവിശ്യയിൽ വെച്ച് വധ ശിക്ഷ നടപ്പാക്കുകയുമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa