Wednesday, November 27, 2024
QatarTop Stories

22 നിലകളുള്ള ഒഴുകുന്ന ഹോട്ടൽ ദോഹയിലെത്തി

ദോഹ: നവംബർ 20 ന് ആരംഭിക്കുന്ന ഖത്തർ 2022 ലോകകപ്പിന്റെ ആരാധകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കത്തിന്റെ ഭാഗമായി എം എസ് സി വേൾഡ് യൂറോപ്പ എന്ന കപ്പൽ വ്യാഴാഴ്ച ഖത്തർ തലസ്ഥാനമായ ദോഹയിൽ എത്തി.

5 സ്റ്റാർ ഫ്ലോട്ടിംഗ് ഹോട്ടൽ ആയ കപ്പലിൽ 47 മീറ്റർ വീതിയുള്ള 22 നിലകൾ അടങ്ങിയിരിക്കുന്നു, കൂടാതെ 2600  ക്യാബിനുകളും 40,000 ചതുരശ്ര മീറ്ററിലധികം പൊതു ഇടവും 104 മീറ്റർ നീളമുള്ള ഒരു ബാഹ്യ നടപ്പാതയും കൂടാതെ 33 ഭക്ഷണശാലകളും ഉൾപ്പെടുന്നുണ്ട്.

17  വയസ്സു വരെയുള്ളവർക്ക് അനുയോജ്യമായ 7 മുറികൾ, 7 നീന്തൽക്കുളങ്ങൾ, 13 വാട്ടർ വേൾപൂളുകൾ, ഏറ്റവും ആഡംബരമുള്ള യാച്ച് ക്ലബ്, പുറമെ 766 മീറ്റർ വിസ്തീർണ്ണത്തിൽ കുട്ടികൾക്കായുള്ള ഏരിയയും കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്.

ഒരു വർഷം കപ്പൽ അറേബ്യൻ ഗൾഫിൽ ചെലവഴിക്കുമെന്നാണ് റിപ്പോർട്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്