ഒരു മാസത്തിനിടെ അബ്ഷിർ വഴി പൂർത്തിയാക്കിയ പ്രധാന നടപടിക്രമങ്ങൾ വെളിപ്പെടുത്തി അബ്ഷിർ പ്ലാറ്റ്ഫോം
ഇക്കഴിഞ്ഞ ഒക്ടോബറിൽ മാത്രം അബ്ഷിറിലൂടെ 19 ലക്ഷത്തിലധികം നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി അബ്ഷിർ പ്ലാറ്റ്ഫോം വ്യക്തമാക്കി.
6.43 ലക്ഷം ഇഖാമ ഇഷ്യു ചെയ്യൽ/പുതുക്കൽ ,32,000 ത്തിലധികം മുഖീം പ്രിന്റ് ഇഷ്യു ചെയ്യൽ എല്ലാം ഇതിൽ പെടുന്നു.
അതോടൊപ്പം 2.28 ലക്ഷത്തിലധികം റി എൻട്രി വിസകൾ ഇഷ്യു ചെയ്തപ്പോൾ 73,000 ത്തിലധികം റി എൻട്രി വിസകൾ കാലാവധി ദീർഘിപ്പിച്ചിട്ടുണ്ട്.
ഇവക്ക് പുറമെ 11,000 ലധികം കഫാല മാറ്റം, 12,000 ത്തിലധികം എക്സിറ്റ് വിസ കാൻസലേഷൻ എന്നിവയും അബ്ഷിർ വഴി സാധ്യമാക്കിയതായി അബ്ഷിർ പ്ലാറ്റ്ഫോം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
