സൗദിയിൽ വൻ തുക കൈക്കൂലി വാങ്ങിയ ജഡ്ജി അറസ്റ്റിൽ
മദീന പ്രവിശ്യയിലെ അപ്പീൽ കോടതി ജഡ്ജിയെ വൻ തുക കൈക്കൂലി വാങ്ങുന്നതിനിടെ സൗദി അഴിമതി വിരുദ്ധ സമിതി അറസ്റ്റ് ചെയ്തു.
ഇബ്രഹീം ബിൻ അബ്ദുൽ അസീസ് അൽ ജഹ്നി എന്ന ജഡ്ജിയെയായിരുന്നു 5 ലക്ഷം റിയാൽ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്തത്.
ഒരു കേസിൽ അനുകൂല വിധി പുറപ്പെടുവിക്കുന്നതിനായി സ്വദേശി പൗരനിൽ നിന്ന് 40 ലക്ഷം റിയാൽ കൈക്കൂലി വ്യവസ്ഥ ചെയ്യുകയും പ്രസ്തുത തുകയിൽ നിന്നുള്ള അദ്യ ഘഡുവായി 5 ലക്ഷം സ്വീകരിക്കുകയും ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ് നടന്നത്.
പ്രതിക്കെതിരായ പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയാക്കി. സ്വന്തം പദവി ദുരുപയോഗം ചെയ്തു വ്യക്തി താത്പര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അഴിമതി വിരുദ്ധ സമിതി മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa