Saturday, September 21, 2024
Saudi ArabiaTop Stories

സൗദി പൗരനെ മയക്ക് മരുന്ന് കടത്ത് കേസിൽ വധശിക്ഷക്ക് വിധേയനാക്കി

സൗദിയിലെ അൽ ജൗഫിൽ മയക്ക് മരുന്ന് കേസിൽ പിടിയിലായ സ്വദേശി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മുഹന്നദ് ബിൻ സ ഊദ് ബിൻ ശിഹാബ് അറുവൈലി എന്ന സൗദി പൗരനെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്.

ആംഫെറ്റാമിൻ അടക്കമുള്ള ഗുളികകൾ സൗദിയിലേക്ക് കടത്താൻ ശ്രമിച്ചപ്പോഴായിരുന്നു ഇയാൾ അറസ്റ്റിലായത്.

പ്രതിക്കെതിരെയുള്ള കുറ്റം വിചാരണയിൽ കോടതിക്ക് ബോധ്യപ്പെടുകയും വധശിക്ഷ വിധിക്കുകയുമായിരുന്നു.

വധശിക്ഷ നടപ്പാക്കാനുള്ള കോടതി വിധി അപ്പീൽ കോർട്ടും സുപ്രീം കോർട്ടും ശരി വെക്കുകയും വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ചെയ്തതിനെത്തുടർന്ന് ശനിയാഴ്ച അൽജൗഫിൽ വധശിക്ഷ നടപ്പാക്കിയതായി മന്ത്രാലയം വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്