ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി തീർഥാടക ബസിൽ വെച്ച് മരിച്ചു
ജിദ്ദ: വിശുദ്ധ ഉംറ കർമ്മം നിർവ്വഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെ കണ്ണൂർ സ്വദേശിനി ജിദ്ദയിൽ മരിച്ചു.
താണ അൽ സഫ കോട്ടേജിൽ താമസിക്കുന്ന ഖദീജ പാലിച്ചുമ്മാന്റെവിട (70) ആണ് മരിച്ചത്.
ഉംറയും മദീന സിയാറയും പൂർത്തിയാക്കി നാട്ടിലേക്ക് പോകാനായി ജിദ്ദ എയർപോർട്ടിലേക്കുള്ള യാത്രയിൽ ബസിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്.
ഇവരുടെ മകനും കുടെയുണ്ടായിരുന്നു. മയിത്ത് ജിദ്ദയിൽ മറവ് ചെയ്യാനുള്ള നടപടിക്രമങ്ങൾ കെ എം സി സി വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ നടക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa