Saturday, September 21, 2024
Saudi ArabiaSportsTop Stories

അർജന്റീന സൗദി പോരാട്ടം; ആർക്കൊപ്പം നിൽക്കുമെന്ന കൺഫ്യൂഷനിൽ സൗദി പ്രവാസികൾ

ഒരു ഭാഗത്ത് അന്നം തരുന്ന പ്രിയപ്പെട്ട സൗദി അറേബ്യ, മറു വശത്ത് ഓർമ്മ വെച്ച നാൾ മുതൽ മനസ്സിൽ കൊണ്ട് നടക്കുന്ന അർജന്റീന. ഇന്ന് ദോഹയിൽ ഇരു ടീമുകളും തമ്മിൽ ഏറ്റു മുട്ടുമ്പോൾ ഇതിൽ ആർക്കൊപ്പം നിൽക്കണമെന്ന കൺഫ്യൂഷനിലാണ് നിരവധി അർജന്റീന ഫാൻസുകാരായ സൗദി പ്രവാസികൾ.

ഗൾഫിലുള്ളവരേക്കാൾ നാട്ടിലുള്ള സൗദി പ്രവാസികളാണ് ഇതിൽ ഒരു തീരുമാനമെടുക്കാനാകാതെ കൂടുതൽ പ്രയാസപ്പെടുന്നത്.

നാട്ടിൽ ഫാൻസുകാർ തമ്മിലുള്ള മത്സരത്തിൽ അർജന്റീനയുടെ കൊടിപിടിച്ചും ഫ്ലക്സുകളുയർത്തിയും നടക്കുന്നവർക്ക് മുമ്പിലേക്കാണ് വർഷങ്ങളായി അന്നം തരുന്ന, അല്ലെങ്കിൽ തന്നിരുന്ന സൗദി അറേബ്യയുമായുള്ള ഇഷ്ട ടീമിന്റെ മത്സരം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ഏതായാലും ഫുട്ബോളിന്റെ സ്പിരിറ്റ്‌ ഉൾക്കൊണ്ട് കൊണ്ട് തന്നെ ഒരു കയ്യിൽ അർജന്റീനയുടെ കൊടിയും മറു കയ്യിൽ സൗദിയുടെ കൊടിയും പിടിച്ച് മത്സരം വീക്ഷിക്കാമെന്ന ചിന്തയിലാണ് പലരും.

ഇന്ന് (ചൊവ്വ) ഉച്ചക്ക് 1 മണിക്ക് (ഇന്ത്യൻ ടൈം 3.30) നാണ് ആവേശകരമായ അർജന്റീന സൗദി മത്സരം.

അർജന്റീന ഫാൻസുകാരായ സൗദി പ്രവാസികൾ സൗദിക്ക് വിജയാശംസകൾ നേർന്ന് കൊണ്ട് ഇറക്കിയ പോസ്റ്റർ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്