Saturday, September 21, 2024
Saudi ArabiaTop Stories

നെഞ്ച് വിരിച്ച് തലയുയർത്തി പച്ചപ്പട

ദോഹ: ഖത്തർ ലോകക്കപ്പിലെ ഏറ്റവും ആവേശഭരിതമായ മത്സരത്തിൽ അർജന്റീനയെ 2 – 1 ന് തോൽപ്പിച്ച് സൗദി ചരിത്രമെഴുതി.

എട്ടാം മിനുട്ടിൽ മെസ്സി പെനാൽട്ടിയിലൂടെ നേടിയ ഗോളിലൂടെ അർജന്റീന ആദ്യ പകുതി മുഴുവൻ മുന്നിട്ട് നിന്നു.

എന്നാൽ രണ്ടാം പകുതിയുടെ ആരംഭത്തിൽ തന്നെ സ്വാലിഹ് ശഹ്രിയും സാലിം ദോസരിയും നേടിയ ഗോളുകളിലൂടെ സൗദി 2-1 നു മുന്നിലെത്തി.

പ്രതിരോധവും ആക്രമണവും മാറി മറിഞ്ഞ ഗ്രൗണ്ടിൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ഇളകി മറിഞ്ഞ ഗാലറിയെ സാക്ഷിയാക്കി ചരിത്ര വിജയവുമായി പച്ചപ്പട തലയുയർത്തി നിന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്