സൗദിയിൽ ഗർഭച്ചിദ്രം നടത്തുന്ന വിദേശി വനിതകൾ പിടിയിൽ
ഗർഭച്ചിദ്രം നടത്തുന്ന പ്രവൃത്തിയിൽ ഏർപ്പെട്ടിരുന്ന രണ്ട് വിദേശി വനിതകളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികൾ രണ്ട് പേരും സൗദിയിലെ താമസ നിയമ ലംഘകരാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
പ്രതികൾ സതേൺ റിയാദിലെ ഒരു അപാർട്ട്മെന്റിനുള്ളിൽ വെച്ചായിരുന്നു അബോർഷൻ പ്രവൃത്തികൾ നടത്തിയിരുന്നത്.
ഇവർക്ക് ആറ് മാസം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിച്ചേക്കും എന്നാണ് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ സൂചിപ്പിക്കുന്നത്.
രണ്ട് പ്രതികളെയും പബ്ലിക് പ്രോസിക്യൂഷനു കൈമാറിയിട്ടുണ്ട്. കാലഹരണപ്പെട്ട മെഡിക്കൽ ഉത്പന്നങ്ങൾ, ഗർഭച്ഛിദ്രത്തിന് സഹായിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ എന്നിവ പ്രതികളിൽ നിന്ന് പിടി കൂടിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa