സ്പാനിഷ് തിരമാലയിൽ കോസ്റ്റാറിക്ക മുങ്ങി
ദോഹ: എണ്ണം പറഞ്ഞ ഏഴ് ഗോളുകൾ. ഒന്നുയർത്തെഴുന്നേൽക്കാൻ പോലുമാകാതെ കോസ്റ്റാറിക്കയെ മുക്കിക്കൊണ്ട് ആഞ്ഞടിച്ച് സ്പാനിഷ് തിരമാല. അൽ തുമാമ സ്റ്റേഡിയത്തിലിന്ന് സംഭവിച്ചത് ഇതാണ്.
11 ആം മിനുട്ടിൽ ആരംഭിച്ച സ്പനിഷ് ഗോൾ വേട്ട ഇഞ്ചുറി ടൈമിലെ രണ്ടാം മിനുട്ട് വരെ നീണ്ടപ്പോഴേക്കും കോസ്റ്റാറിക്കയുടെ വലയിൽ 7 ഗോളുകൾ നിറഞ്ഞു കഴിഞ്ഞിരുന്നു.
സ്പെയിൻ കളിക്കാർ 1043 പാസുകളുമായി കളം നിറഞ്ഞപ്പോൾ വെറും 231 പാസുകൾ മാത്രമായിരുന്നു കോസ്റ്റാറിക്കൻ ബൂട്ടുകളിൽ നിന്ന് പിറന്നത് എന്ന കണക്ക് തന്നെ കളിയിലെ സ്പാനിഷ് മേൽക്കോയ്മ വിളിച്ചോതുന്നതാണ്.
കോസ്റ്റാറിക്കൻ താരങ്ങൾ ഇടക്ക് നടത്തിയ ചില ചടുല നീക്കങ്ങൾ ശ്രദ്ധേയമായെങ്കിലും വൻ മാർജിനിൽ തോൽവി ഏറ്റ് വാങ്ങിയത് അതെല്ലാം അപ്രസക്തമാക്കുന്നതായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
