Wednesday, November 27, 2024
Saudi ArabiaTop Stories

ജിദ്ദയിൽ അതി ശക്തമായ മഴ; ഹറമൈൻ റോഡിന്റെ ഒരു ഭാഗവും ജിദ്ദ മക്ക എക്സ്പ്രസ് വേയും നിരവധി തുരങ്കങ്ങളും അടച്ചു

കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനങ്ങൾ ശരി വെച്ച് കൊണ്ട് ജിദ്ദയിൽ അതി ശക്തമായ മഴ പെയ്യാൻ തുടങ്ങി.

മഴയെത്തുടർന്ന് ഹറമൈൻ റോഡിലെ കുബ് രി മുൻ തസഹാത് മുതൽ കുബ് രി മ ലിക് അബ്ദുല്ല വരെ ഇരു ഭാഗങ്ങളും അടച്ചിട്ടുണ്ട്. ഇപ്പോൾ ജിദ്ദ മക്ക എക്സ് പ്രസ് വേയും അടച്ചതായി അധികൃതർ അറിയിച്ചു.

അതോടൊപ്പം  അൽത്വൈർ ടണൽ, സൂഖ് സലാം മാൾ നോർത്ത് ടണൽ, ഫലസ്തീൻ/സബ് ഈൻ ടണൽ, മലിക് അബ്ദുല്ല/സിത്തീൻ ടണൽ (സതേൺ സൈഡ്), എന്നിവ അടച്ചിട്ടുണ്ട്.

ഇതിനു പുറമെ അമീർ മാജിദ്/ഫലസ്തീൻ ടണൽ , മ ലിക് അബ്ദുല്ല / മലിക് ഫഹദ് ടണൽ(നോർത്തേൺ സൈഡ്), ജാ മിഅ ടണൽ (നോർതേൺ സൈഡ്), മ ലിക് അബ്ദുല്ല/ത്വരീഖ് മദീന ടണൽ (വെസ്റ്റേൺ സൈഡ്) എന്നിവയും അടച്ചു.

ആളുകൾ ജാഗ്രത പലിക്കണമെന്നും വെളളം കെട്ടി നിൽക്കുന്ന ഏരിയകളിൽ പ്രവേശികരുതെന്നും സിവിൽ ഡിഫൻസ് ഓർമപ്പെടുത്തി.

ശക്തമായ മഴ ഉണ്ടാകുമെന്നതിനാൽ ജിദ്ദയിലും യാംബുവിലും മറ്റും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

ജിദ്ദയിൽ ശക്തമായ മഴ പെയ്തതിനെത്തുടർന്ന് റോഡുകളും കാറുകളും വെള്ളത്തിൽ മുങ്ങിയപ്പോൾ. വീഡിയോ.കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്