ദുബൈയിൽ വീട് വാങ്ങിയാൽ സൗജന്യ ട്രേഡ് ലൈസൻസും ഫാമിലി വിസയും
ദുബൈയിൽ ഒരു വീട് വാങ്ങിയാൽ അതോടൊപ്പം ഒരു സൗജന്യ ട്രേഡ് ലൈസൻസ് കൂടെ ലഭിക്കുന്ന പദ്ധതിയുമായി എമാറും ദുബൈ മൾട്ടി കമ്മോഡിറ്റീസ് സെൻ്ററും ചേർന്ന് രംഗത്ത്.
ദുബൈ ഹിൽസ് എസ്റ്റേറ്റിൽ നിർമ്മാണത്തിലിരിക്കുന്ന 200 ഹൗസിംഗ് യൂണിറ്റുകളിലെ എക്സിക്യുട്ടീവ് റെസിഡൻസികളിൽ ഏതെങ്കിലും 20 ശതമാനം വില കൊടുത്ത് വാങ്ങിയാൽ 3 വർഷത്തേക്ക് സൗജന്യ ട്രേഡ് ലൈസൻസ് ലഭിക്കുന്നതാണു പദ്ധതി. 1,30,000 ദിർഹമാണു ട്രേഡ് ലൈസൻസിൻ്റെ മൂല്യം. 1.6 മില്ല്യൻ ദിർഹം വരെയാണു വീടുകളുടെ വില.
ഈ ലൈസൻസ് പുതുക്കാവുന്നതും ഫാമിലി വിസയോടൊപ്പം രണ്ട് തൊഴിൽ വിസക്ക് അപേക്ഷിക്കാവുന്നതുമാണു. നൂറു ശതമാനം മുതൽ മുടക്കിൽ ഓണർഷിപ്പ് നൽകുകയും ചെയ്യും. ദുബൈയിലേക്ക് ഫോറിൻ ഇൻവെസ്റ്റേഴ്സിൻ്റെ ഒഴുക്കാണു ഇത്തരം ആകർഷണീയ പദ്ധതികൾ വഴി അധികൃതർ ലക്ഷ്യമാക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
