Monday, November 25, 2024
Saudi ArabiaTop Stories

സൗദിയുടെ വിവിധ പ്രവിശ്യകളിൽ തിങ്കൾ മുതൽ ബുധൻ വരെ ശക്തമായ മഴയും കാറ്റും അനുഭവപ്പെടും

സൗദിയിലെ വിവിധ പ്രവിശ്യകളിലെ വ്യത്യസ്ത പ്രദേശങ്ങളിൽ തിങ്കൾ മുതൽ ബുധൻ വരെ മഴയും കാറ്റും ഐസ് വീഴ്ചയും പൊടിക്കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.

തബൂക്ക് പ്രവിശ്യയിലെ തബൂക്ക്, അൽ വജ് ഹ്, ളബാ, ഹഖ്ല്, നിയോം ശർമാ, ഉം ലുജ്, തൈമാ എന്നിവിടങ്ങളിൽ മഴ ശക്തമാകാനും വെള്ളപ്പാച്ചിലുണ്ടാകനും സാധ്യതയുണ്ട്.

നോർത്തേൺ ബോഡറിലെ റഫ്ഹ, അറാർ, തുറൈഫ് എന്നിവിടങ്ങളിലും അൽജൗഫിലെ സകാക, ദൂമതുൽ ജന്ദൽ, ഖുറയാത്, ത്വബർജൽ എന്നിവിടങ്ങളിലും മഴയും വെള്ളപ്പാച്ചിലും ഉണ്ടായേക്കും.

മദീന പ്രവിശ്യയിൽ,  മദീന മുനവ്വറ, അൽ മഹ്ദ്, വാദി അൽ ഫറ, ഖൈബർ, അൽ ഉല തുടങ്ങി വിവിധ സ്ഥലങ്ങളിലും ഹായിലിലെ വിവിധ സ്ഥലങ്ങളിലും മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.

മക്ക പ്രവിശ്യയിൽ ജിദ്ദ, മക്ക, ത്വാ ഇഫ്, റാബിഗ്, ജമൂം, കാമിൽ എന്നിവിടങ്ങളിലും കനത്ത മഴയും കാറ്റും അനുഭവപ്പെട്ടേക്കും.ഖസീമിലും ഷർഖിയയിലും മിതമായ മഴ ലഭിക്കും.

മക്ക, അസീർ, ജിസാൻ,അൽബാഹ,റിയാദ്  എന്നീ പ്രവിശ്യകളിൽ ഇടിമിന്നലും കാറ്റും അനുഭവപ്പെട്ടേക്കും എന്നും നിരീക്ഷണത്തിൽ പറയുന്നു.

ജനങ്ങൾ ജാഗ്രതാ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കണമെന്ന് അധികൃതർ ഓർമ്മപ്പെടുത്തിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്