Sunday, September 22, 2024
FootballQatarTop Stories

മൊറോക്കൻ ടീമിനെ വാനോളം അഭിനന്ദിച്ച് ശൈഖ് മുഹമ്മദ്

ദോഹ: ഫിഫ 2022 ലോകക്കപ്പ് രണ്ടാം റൗണ്ടിൽ സൂപ്പർ ടീം ബെൽജിയത്തിനെ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്ക് അട്ടിമറിച്ച മൊറോക്കൻ ടീമിനെ വാനോളം അഭിനന്ദിച്ച് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ്‌.

“അറ്റ്ലസ് സിംഹങ്ങൾ; അറേബ്യൻ ആനന്ദം; മഹാ സമുദ്രത്തിൽ നിന്ന് ഗൾഫ് മേഖലക്കുള്ള അറേബ്യൻ അഭിമാനം; ആയിരം അഭിവാദ്യങ്ങൾ..മൊറോക്കോ…” എന്നായിരുന്നു ശൈഖ് മുഹമ്മദ്‌ കുറിച്ചത്.

അറബ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ മറ്റു നിരവധി പ്രമുഖരും മൊറോക്കോയുടെ ജയത്തെ വാനോളം പുകഴ്ത്തിയിട്ടുണ്ട്.

സൗദി സ്പോർട്സ് മന്ത്രി അബ്ദുൽ അസീസ് രാജകുമാരനും മൊറോകോയുടെ പ്രകടനത്തെ അഭിനന്ദിച്ചു.

ഫിഫ റാങ്കിംഗിൽ രണ്ടാം സ്ഥാനത്തുള്ള ബെൽജിയത്തിനെതിരെയുള്ള  മൊറോക്കോയുടെ വിജയവും മൂന്നാം സ്ഥാനത്തുള്ള അർജന്റീനക്കെതിരെയുള്ള സൗദിയുടെ വിജയവും അറബ് ഫുട്ബോളിനു വലിയ പ്രതീക്ഷയാണ് ഉയർത്തിയിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa








അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്