റൊണാൾഡോ പ്രമുഖ സൗദി ക്ലബിൽ ചേരുമെന്ന് റിപ്പോർട്ട്
പോർച്ചുഗൽ സൂപർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രമുഖ സൗദി ക്ലബ് അൽ നസ്റിൽ ചേരുമെന്ന് സൂചന.
സ്പാനിഷ് പത്രം മാർക്കയാണ് ഇത് സംബന്ധിച്ച് സൂചനാ റിപോർട്ട് പുറത്ത് വിട്ടത്.
500 മില്യൺ യൂറോക്ക് (4200 കോടി ഇന്ത്യൻ രൂപയിലധികം) അൽ നസ്ർ 2025 വരെയുള്ള കാലയളവിലേക്കാണു റോണാൾഡോയുമായി കരാർ ചർച്ച നടത്തിയിട്ടുള്ളത് എന്നാണ് റിപ്പോർട്ട്.
37 കാരനായ റോണാൾഡോയുമായുള്ള കരാർ മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനിപ്പിച്ചിരുന്നു.
ലോകക്കപ്പിനു ശേഷം റൊണാൾഡോ സൗദിയിലെ അൽ നസ്രിൽ ചേർന്നാൽ അത് അറബ് ഫുട്ബോളിനു തന്നെ വലിയ മുതൽക്കൂട്ടായി മാറും.
റിയാദ് ആസ്ഥാനമാക്കി 1955 ൽ രൂപീകരിച്ച ക്ലബാണ് അൽ നസ്ർ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q