Sunday, September 22, 2024
Saudi ArabiaTop Stories

വീണ്ടും രാജകാരുണ്യം; ഹസാനയും ഹുസൈനയും റിയാദിൽ

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദ്ദേശ പ്രകാരം നൈജീരിയൻ സയാമീസ് ഇരട്ടകളായ ഹസാനയും ഹുസൈനയും റിയാദിലെത്തി.

എയർ ആംബുലൻസിൽ മാതാപിതാക്കളോടൊപ്പം ആണ് ഇരട്ടകൾ റിയാദിലെത്തിയത്.

വേർപിരിക്കൽ ഓപറേഷൻ സാധ്യതകൾ പരിശോധിക്കാനായി റിയാദിലെത്തിയ ഇരട്ടകളെ കിംഗ് അബ്ദുല്ല ചൈൽഡ് സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്.

ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സയാമീസ് ഇരട്ടകളെ സൗദി ചെലവിൽ ഇതിനകം വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് വിധേയരാക്കിയിട്ടുണ്ട്.

കിംഗ് സൽമാൻ റിലീഫ് സെന്റർ മേധാവിയും മുൻ സൗദി ആരോഗ്യമന്ത്രിയുമായ ഡോ: അബ്ദുല്ല റബീഅയാണ്  ഓപറേഷനുകൾക്ക് നേതൃത്വം നൽകുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്