Sunday, September 22, 2024
QatarSportsTop Stories

ലാറ്റിനമേരിക്കൻ വീര്യത്തെ യൂറോപ്പ് തളക്കുമോ

ലോകക്കപ്പിലെ ഏറ്റവും ആവേശകരമായ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കുന്നതോടെ രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും ഫുട്ബോൾ പ്രേമികൾ ആവേശത്തേരിലേറിയിരിക്കുകയാണ്.

ഏറ്റവും വലിയ രണ്ട് ലാറ്റിനമേരിക്കൻ ശക്തികൾ കരുത്തരായ രണ്ട് യൂറോപ്യൻ ടീമിനെ നേരിടുന്നു എന്നതാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത.

ആദ്യ മത്സരത്തിൽ ക്രൊയേഷ്യ ബ്രസീലിനെയും രണ്ടാം മത്സരത്തിൽ നെതെർലാന്റ് അർജന്റീനയെയും നേരിടുമ്പോൾ അത് ലാറ്റിനമേരിക്കയും യുറോപ്പും തമ്മിലുള്ള ഒരു പോരാട്ടം കൂടിയായി മാറുന്നുവെന്നത് ശ്രദ്ധേയമാകുന്നു.

അതോടൊപ്പം ഇന്നത്തെ മത്സരങ്ങളിലെ വിജയികൾ തമ്മിലാകും അടുത്ത സെമി ഫൈനൽ മത്സരത്തിൽ ഏറ്റു മുട്ടുക എന്നത് ബ്രസീൽ അർജന്റീന ഫാൻസിനു ഇന്നത്തെ മത്സരം അതീവ പ്രാധാന്യമുള്ളതാക്കി മാറ്റുകയും ചെയ്യുന്നു.

ഏതായാലും നല്ല ഫോമിൽ തന്നെയുള്ള മെസ്സിപ്പടയെയും കാനറിപ്പടയെയും കീഴടക്കാൻ യൂറോപ്യൻ ശക്തികൾക്കാകുമോ എന്ന ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം കാത്തിരുന്നാൽ മതി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്