Sunday, September 22, 2024
QatarSportsTop Stories

അറബ് ആഫ്രിക്കൻ പ്രതീക്ഷകൾ തോളിലേറ്റി ഇന്ന് മൊറോക്കോ കളത്തിൽ

അറബ് ലോകത്തിന്റെയും ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെയും പ്രതിനിധിയായി മൊറോക്കോ ഇന്ന് ക്വാർട്ടറിൽ പോർച്ചുഗലിനെ നേരിടും.

മികച്ച ഫോമിലുള്ള പോർച്ചുഗലിനെ തളക്കാൻ മൊറോക്കോക്ക് കഴിഞ്ഞാൽ അത് അറബ്-ആഫ്രിക്കൻ ഫുട്ബോൾ ചരിത്രത്തിൽ പുതിയ ഇതിഹാസമായി മാറിയേക്കും.

അറബ് ലോകത്തിന്റെ എല്ലാ വിധ പിന്തുണയോടെയും ഗ്രൗണ്ടിലിറങ്ങുന്ന മൊറോക്കോക്ക് ഭൂരിപക്ഷം വരുന്ന കാണികളുടെയും പിന്തുണയുണ്ടാകും എന്നത് വലിയ സഹായമാകുമെന്ന് തന്നെ ഉറപ്പിക്കാം.

മികച്ച പ്രതിരോധ നിരയും പെട്ടെന്നുള്ള ആക്രമണ ശൈലികളും മൊറോക്കോയെ പുതിയ ചരിത്രം രചിക്കാൻ പ്രാപ്തരാക്കുമെന്ന പ്രതീക്ഷയിലാണ് മൊറോക്കോ ആരാധകർ.

രണ്ടാമത് ക്വാർട്ടർ മത്സരത്തിൽ ഫ്രാൻസും ഇംഗ്ലണ്ടും തമ്മിൽ ഏറ്റ് മുട്ടുമ്പോൾ അത് ഈ ലോകക്കപ്പിലെ മികച്ച ഒരു മത്സരം തന്നെയായിരിക്കും എന്നാണ് കണക്ക് കൂട്ടലുകൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്