Sunday, September 22, 2024
QatarSportsTop Stories

ഇന്നത്തെ മത്സരത്തിൽ ആര് ജയിക്കും; റോബോട്ടിന്റെ പ്രവചനം ഇങ്ങനെ

മൊറോക്കോയും ക്രൊയേഷ്യയും തമ്മിലുള്ള ഇന്നത്തെ (ശനി) മൂന്നാം സ്ഥാനത്തിനുള്ള പ്ലേ ഓഫ് മത്സരത്തിലെ വിജയികൾ ആരാകുമെന്ന് അൽ ജസീറയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ട് ആയ കാഷിഫ് പ്രവചിച്ചു.

ഇരു ടീമുകളും ഗ്രുപ്പ് ഘട്ടത്തിൽ പരസ്പരം ഏറ്റ് മുട്ടിയപ്പോൾ സമനിലയിൽ ആയിരുന്നു മത്സരം കലാശിച്ചിരുന്നത്.

കഴിഞ്ഞ രണ്ട് സെമി ഫൈനൽ മത്സരങ്ങളിലെയും വിജയികളെ കൃത്യമായി പ്രവചിച്ച കാഷിഫ് ഇന്നത്തെ മത്സരത്തിലെ വിജയികളെ പ്രവചിക്കുന്നത് ഇങ്ങനെ.

ലോക ഫുട്ബോളിൽ 12 ആം സ്ഥാനത്തുള്ള ക്രൊയേഷ്യ ഇന്നത്തെ മത്സരത്തിൽ വിജയിക്കുമെന്നാണ് കാഷിഫ് പ്രവചിക്കുന്നത്.

22 ആം സ്ഥാനത്തുള്ള മൊറോക്കോയെ തോൽപ്പിക്കാൻ 56 ശതമാനം ആണ് ക്രൊയേഷ്യക്ക് കാഷിഫ് റോബോട്ട് സാധ്യത കാണുന്നത്.

200 ലധികം ഡാറ്റകൾ വിലയിരുത്തിയതിനു ശേഷമാണ് കാഷിഫ് വിജയികളെ വിലയിരുത്തുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്