2022 ലോകകപ്പും ചില ഫാൻസ് ചിന്തകളും
✍️നൗഷാദ് വെങ്കിട്ട
2022 ലോകകപ്പിന്റെ ആരവങ്ങൾക്ക് ഖത്തറിൽ വിരാമമായി.ലോകം കണ്ട ഏറ്റവും നല്ല ലോകകപ്പായി ഖത്തറിലെ ലോകകപ്പിനെ വിലയിരുത്തും എന്ന കാര്യത്തിൽ തർക്കമില്ല ,ഖത്തറിലെ അലയൊലികൾ ഒരു മാസത്തോളം നാം മലയാളികൾ ആവോളം ആസ്വദിച്ചു.
ലോകകപ്പ് തുടങ്ങും മുമ്പ് തന്നെ ഫാൻസുകൾ കട്ടൗട്ടുകളും ,ഫ്ലസ്‌കളുമായി കളം നിറഞ്ഞു. അതിലുപരി പോർവിളികളുമായി സോഷ്യൽ മീഡിയ കളിൽ നിറഞ്ഞാടി,പറഞ്ഞുവരുന്നത് നമ്മുടെ ഇടയിലെ ഫാൻസുകളെ കുറിച്ചാണ്,ഒരു ടീം ന്റെ ഫാൻ ആവുക എന്നതും ആ ടീമിന്റെ വിജയത്തിനായി ആഗ്രഹിക്കുക എന്നതും നല്ല കാര്യം തന്നെ.
എന്നാൽ അതുപോലെ തന്നെ മറ്റു ടീമുകളുടെ കളിയെയും അവരുടെ കളിക്കാരുടെ പ്രതിഭയെയും അംഗീകരിക്കാനുള്ള മനസ്സ് കൂടെ നമ്മുടെ ഫാൻസുകൾ കാണിക്കണം ,നിർഭാഗ്യവശാൽ നമ്മളിൽ പലരിലും അത് കണ്ടില്ല എന്ന് മാത്രമല്ല വളരെ മോശമായ രീതിയിലുള്ള പോസ്റ്റുകളും കമ്മെന്റുകളുമായി ഓരോരുത്തരും മത്സരിച്ചു,എത്ര നന്നായി കളിച്ചാലും തന്റെ ടീമിന്റെ കളി മാത്രമേ നല്ല കളിയായി അവർ വിലയിരുത്തിയിയുള്ളൂ ,തന്റെ ടീമിന്റെ കളിക്കാരൻ മാത്രമേ അവർക്ക് നല്ല കളിക്കാരായുള്ളൂ,വളരെ നിലവാരം നിറഞ്ഞ പോസ്റ്റുകളുമായി പലരും സോഷ്യൽ മീഡിയയിൽ നിറഞ്ഞാടി,ഇതിനൊക്കെ ഒറ്റ അർത്ഥത്തിൽ പറഞ്ഞാൽ ഒരുതരം അസഹിഷ്ണുത പലരിലും കണ്ടു,
രാഷ്ട്രീയം വിലയിരുത്തുന്ന ചിലർ കളിയെ വിലയിരുത്തിയപ്പോൾ കുരുടൻ ആനയെ കണ്ട പോലെയായി അതിലുപരി അവരുടെ ന്യായികരണം കൂടിയായപ്പോൾ അസഹനീയമായി എന്ന് പറയാതെ വയ്യ.ഒരാൾ എന്നോട് പറഞ്ഞത് ഞാൻ ഒരു ക്രസ്റ്റിറ്റിയാനോ റൊണാൾഡോ ഫാനാണ് അതുകൊണ്ടു ഫൈനലിൽ എന്തായാലും മെസ്സിയുടെ ടീമിനെ പിന്തുണക്കാനാവില്ല എന്നാണ് , റൊണാൾഡോയും മെസ്സിയും നെയ്മറും എംമ്പാബെയും എല്ലാം വ്യത്യസ്ഥ ടീമുകളിൽ ആണെങ്കിലും എന്തുകൊണ്ട് പലർക്കും അവരുടെ കളിയെയും കഴിവിനെയും അംഗീകരിക്കാൻ നമ്മുക്ക് മടി?
എന്ന് നമുക്കിടയിലെ ഈ അസഹിഷ്ണുതക്ക് അന്ത്യം വരും ?സ്വന്തം ടീമിനൊപ്പം മറ്റുള്ള ടീമിന്റെ കളിയെയും അവരുടെ കളിക്കാരെയും അംഗീകരിക്കാൻ നാം എന്തിനു മടി കാണിക്കണം..നല്ല കളി ആസ്വാദിച്ചുകൊണ്ടു നല്ല രീതീയിൽ വിലയിരുത്താൻ നമ്മുക്ക് ആവട്ടെ എന്ന് പ്രത്യാശിക്കുന്നു .
പിൻ കുറിപ്പ് : ഞാൻ ഒരു അര്ജന്റീന ഫാൻ ആണെങ്കിലും മറ്റുള്ള ടീമിനയെയും അവരുടെ ടീമിലെ പ്രതിഭകളെ യും അംഗീകരിക്കാൻ എനിക്കൊരു മടിയുമില്ല .
By: നൗഷാദ് വെങ്കിട്ട
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
