സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഇടിമിന്നലും, ആലിപ്പഴവർഷവും, മഴയും, കാറ്റും അനുഭവപ്പെടും
സൗദിയുടെ വിവിധ ഭാഗങ്ങൾ ഇന്ന് ഇടത്തരം മുതൽ കനത്ത ഇടിമിന്നലിനും, കാറ്റിനും, ആലിപ്പഴ വർഷത്തിനും, പേമാരിക്കും സാധ്യയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
അസീർ, അൽ-ബാഹ, മക്ക അൽ മുഖറമ എന്നീ പ്രദേശങ്ങളിലാണ് കാലാവസ്ഥ വ്യതിയാനം അനുഭവപ്പെടുകയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തത്.
പൊടിപടലങ്ങൾ ഉയർത്തുന്ന ഉപരിതല കാറ്റിന്റെ സാനിധ്യം മൂലം കിഴക്കൻ മേഖലയുടെ ചില ഭാഗങ്ങളിൽ കാഴ്ച്ച പരിധി കുറയും. നജ്റാൻ, മക്ക, മദീന എന്നീ പ്രദേശങ്ങളിലേക്കും ഇത് വ്യാപിക്കും.
അസീർ, അൽ-ബാഹ, നജ്‌റാൻ, തബൂക്ക്, വടക്കൻ അതിർത്തി, അൽ-ജൗഫ്, ഹൈൽ, അൽ-ഖാസിം, കിഴക്കൻ പ്രവിശ്യയുടെയും റിയാദിന്റെയും വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa