തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

ചൈനക്ക് കുവൈത്ത് 90 ലക്ഷം ദീനാർ വായ്പ നൽകി

ചൈനയിലെ ഗ്യാങ്ക് യാങ് ജനകീയ ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായി കുവൈത്ത് നാണയ നിധിയിൽ നിന്ന് 90 ലക്ഷം ദീനാറിൻ്റെ വായ്പ അനുവദിച്ചു.

ഇത് സംബന്ധിച്ച കരാറിൽ കുവൈത്ത് നാണയ നിധി ജനറൽ ഡയറക്ടർ ഗാനിം അൽ ഗുനൈമാനും ചൈനീസ് ഗവണ്മെൻ്റിൻ്റെ ഇൻ്റർനാഷണൽ കോ ഒപറേറ്റീവ് ഉപമേധാവി ജോംങ ജീംഗും ഒപ്പ് വെച്ചു.

1400 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള ആശുപത്രി കെട്ടിട പദ്ധതിയുടെ 32 ശതമാനം നിർമ്മാണ പ്രവൃത്തികളും കുവൈത്തിൻ്റെ വായ്പ മുഖേന പൂർത്തിയാക്കാൻ സാധിക്കുമെന്നാണു കരുതുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്