Sunday, September 22, 2024
Top StoriesU A E

നാട്ടിലേക്ക് പോകാൻ എയർപോർട്ടിലെത്തിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

ദുബായ്: ദുബൈയിൽ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ കണ്ണൂർ സ്വദേശിയായ യുവാവ് എയർപോർട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു.

പഴയങ്ങാടി താവം പള്ളിക്കര സുബുലുസ്സലാം മദ്രസക്ക് സമീപത്തുള്ള വി പി മുനീർ  (33) ആണ് മരിച്ചത്.

എയർപോർട്ടിലെത്തിയപ്പോൾ ദേഹാസ്വസ്ഥ്യമുണ്ടായി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യയും ഒരു മകളും അടങ്ങിയതാണ് കുടുംബം. മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്