നാല് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി
അൽബാഹയിൽ കൊലക്കേസിൽ നാല് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സ്വാലിഹ് ബിൻ സ ഈദ് അൽ ആമിരി എന്ന സൗദി പൗരനെ കൊലപ്പെടുത്തിയ കേസിലാണ് നാല് പേരെയും വധശിക്ഷക്ക് വിധേയരാക്കിയത്.
പ്രതികൾ സ്വാലിഹിനെ ആക്രമിക്കാനായി അയാളുടെ ഫ്ലാറ്റിൽ അതിക്രമിച്ച് കയറുകയായിരുന്നു.
രക്ഷപ്പെടാനായി ജനലിലൂടെ താഴേക്ക് ചാടിയ സ്വാലിഹ് പക്ഷെ തലയടിച്ച് വീണു. തുടർന്ന് പ്രതികൾ സ്വാലിഹിനെ കാറിന്റെ ഡിക്കിയിലിട്ട് വിജനമായ സ്ഥലത്തേക്ക് കൊണ്ട് പോയി.
തുടർന്നും സ്വാലിഹിനെ ക്രൂരമായി മർദ്ദിക്കുകയും വിവസ്ത്രനാക്കുകയും ഉപേക്ഷിക്കുകയും ശേഷം അദ്ദേഹം മരിക്കുകയും ചെയ്തു.
സംഭവ ശേഷം പ്രതികളെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു കോടതിയിലേക്ക് റഫർ ചെയ്തു. പ്രതികളെ വധശിക്ഷക്ക് വിധിച്ച സ്പെഷ്യൽ കോടതി വിധിയെ അപ്പീൽ കോടതിയും സുപ്രീം കോടതിയും പിന്താങ്ങിയതോടെ വധശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ശിക്ഷ നടപ്പാക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
