സൗദിയിൽ റോഡിലിറങ്ങി കഴുതപ്പുലി; വിഷപ്പാമ്പുകൾ വീട്ടിനുള്ളിൽ കയറി
സൗദിയിലെ അസീർ പ്രവിശ്യയിലെ തനൂമയിൽ കഴുതപ്പുലി റോഡിലിറങ്ങി. റോഡിലൂടെ ഓടുന്ന കഴുതപ്പുലിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
ജനവാസകേന്ദ്രത്തിലാണ് കഴുതപ്പുലി ഇറങ്ങിയത്. വീടുകളുടെ മുന്നിലൂടെ ഓടി അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് പോകുന്നതായിട്ടാണ് വിഡിയോയിൽ കാണുന്നത്.
ജിസാനിൽ മഴയെ തുടർന്ന് വീടുകളിലേക്ക് വിഷപ്പാമ്പുകൾ കയറുന്നതായ മറ്റൊരു വിഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ തോടിലൂടെ ഒലിച്ചുവന്ന പാമ്പുകളാണ് ജനങ്ങൾക്കിടയിൽ ഭീതി പടർത്തി വീട്ടിനുള്ളിൽ കയറിയത്.
വീട്ടിനുള്ളിൽ നിന്നും, സമീപത്തെ ഒരു മരത്തിൽ നിന്നും അതിവിദഗ്ധമായി പാമ്പുകളെ പിടികൂടുന്നത് വിഡിയോയിൽ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
