Wednesday, November 27, 2024
Saudi ArabiaTop Stories

സൗദിയടക്കം എട്ട് രാജ്യങ്ങൾ ക്രൂഡ് ഓയിൽ ഉത്പാദനം കുറയ്ക്കും

റിയാദ്: എണ്ണ വിപണികളുടെ സ്ഥിരതയെ പിന്തുണയ്‌ക്കുകയെന്ന ലക്ഷ്യത്തോടെ, 2023 അവസാനം വരെ തങ്ങളുടെ ക്രൂഡ് ഓയിൽ ഉൽപ്പാദനത്തിൽ സ്വമേധയാ കുറവ് വരുത്തുമെന്ന് സൗദിയും മറ്റു 7 രാജ്യങ്ങളും പ്രഖ്യാപിച്ചു.

റഷ്യ പ്രതിദിനം 500,000 ബാരൽ, യുഎഇ 144,000 ബാരൽ, ഇറാഖ് 211,000 ബാരൽ, കുവൈറ്റ് 128,000 ബാരൽ, അൾജീരിയ 48,000 ബാരൽ, ഒമാൻ 40,000 ബാരൽ, ഖസാകിസ്ഥാൻ 78,000 ബാരൽ എന്നിങ്ങനെയാണ് കുറക്കുക.

മെയ് മുതൽ 2023 അവസാനം വരെ പ്രതിദിനം 500,000 ബാരൽ എന്ന തോതിൽ ക്രൂഡ് ഓയിൽ ഉൽപാദനത്തിൽ സ്വമേധയാ കുറവ് വരുത്തുമെന്ന് സൗദി ഊർജ മന്ത്രാലയത്തിലെ ഔദ്യോഗിക സ്രോതസ്സ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. 

2022 ഒക്‌ടോബർ 5-ന് നടന്ന ഒപെക് അംഗരാജ്യങ്ങളുടെയും ഒപെക് ഇതര ഉൽപാദക രാജ്യങ്ങളുടെയും (ഒപെക് പ്ലസ്) 33-ാമത് യോഗത്തിൽ അംഗീകരിച്ച ഉൽപ്പാദനം കുറയ്ക്കലിനുന് പുറമെയാണ് ഇത്.

എണ്ണ വിപണിയുടെ സ്ഥിരതയെ പിന്തുണയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള മുൻകരുതൽ നടപടിയാണ് ഉൽപ്പാദനം കുറയ്ക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്