തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

വിവിധ രാജ്യക്കാരായ പൗരന്മാരെ രക്ഷിച്ച് വീണ്ടും സൗദി; സുഡാനിൽ നിന്ന് കപ്പലുകളിലും, വിമാനത്തിലുമായി കൂടുതൽ പേര് ജിദ്ദയിലെത്തി

ആഭ്യന്തര സംഘര്‍ഷം തുടരുന്ന സുഡാനില്‍നിന്ന് സൗദി നാവികസേന സൗഹൃദ രാജ്യങ്ങളിലെ പൗരന്മാർക്കായി നടത്തുന്ന ഒഴിപ്പിക്കൽ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ടു കപ്പലുകൾ ജിദ്ദയിലെത്തി.

ഹിസ് മജസ്റ്റി ദി കിംഗ് അബ, ഹിസ് മജസ്റ്റി ദി കിംഗ് “റിയാദ്” എന്നീ കപ്പലുകളാണ് വിധ രാജ്യക്കാരായ യാത്രക്കാരുമായി കിംഗ് ഫൈസൽ നേവൽ ബേസിലെത്തിയത്.

വ്യോമ മാര്‍ഗം ഒഴിപ്പിച്ച വിവിധ നാട്ടുകാരായ 90 പേരെയുമായി നേരത്തെ സൗദി വ്യോമ സേനയുടെ വിമാനം ജിദ്ദയിലെ കിംഗ് അബ്ദുല്ല എയർ ബേസിൽ നേരെത്തെ എത്തിയിരുന്നു.

ജിദ്ധയിലിറങ്ങിയ വിവിധ രാജ്യക്കാരായ യാത്രക്കാരെ ഉദ്യോഗസ്ഥർ പൂച്ചെണ്ടുകളുമായി സ്വീകരിച്ചു. സുഡാനില്‍ നിന്നെത്തിയവരെ സഹായിക്കാന്‍ ആരോഗ്യ വകുപ്പിനു കീഴിലുള്ള മെഡിക്കല്‍ ടീം അംഗങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group