Sunday, November 24, 2024
Middle EastTop StoriesWorld

രണ്ടാം ദിവസവും ഗാസയിൽ ഇസ്രായേൽ തുടരുന്ന വ്യോമാക്രമണത്തിൽ, പലസ്തീൻ പെൺകുട്ടിയടക്കം ആറ് പേർ കൊല്ലപ്പെട്ടു

ഗാസയിൽ ഇസ്രായേൽ ഇന്ന് നടത്തിയ ആക്രമണത്തിൽ ഫലസ്തീൻ പെൺകുട്ടി കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആറ് പേരിൽ ഒരു പെൺകുട്ടിയും ഉൾപ്പെട്ടതായി ഗാസയിലെ പലസ്തീൻ ആരോഗ്യ മന്ത്രാലയം ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിൽ പരിക്കേറ്റ മറ്റ് പത്ത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റഫ, ഖാൻ യൂനിസ്, ബെയ്ത് ഹനൂൻ മേഖലകളിൽ 5 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ഇതോടെ രണ്ടു ദിവസമായി തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 21 ആയി. ഇന്നലെ 12 സിവിലിയന്മാർ അടക്കം 15 പേർ കൊല്ലപ്പെട്ടിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa