Saturday, September 21, 2024
Middle EastTop Stories

അറബ് ലോകത്ത് മാറ്റത്തിന്റെ കൊടുങ്കാറ്റ്; ബഷാർ അൽ അസദിന് സൽമാൻ രാജാവിന്റെ ക്ഷണം

ഈ വരുന്ന 19 നു സൗദിയിൽ നടക്കുന്ന അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന് സൽമാൻ രാജാവിന്റെ ക്ഷണം.

ദമാസ്ക്കസിൽ സൗദി അംബാസഡർ നായിഫ് അസുദൈരി സൽമാൻ രാജാവിന്റെ ക്ഷണം ബഷാർ അൽ അസദിന് കൈമാറി.

സൽമാൻ രാജാവിന്റെയും മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരന്റെയും അഭിവാദ്യങ്ങൾ അംബാസഡർ ബഷാർ അൽ അസദിനെ അറിയിച്ചു.

നീണ്ട പത്തു വർഷത്തെ ഇടവേളക്ക് ശേഷം ദമാസ്ക്കസുമായുള്ള നയതന്ത്ര ബന്ധങ്ങൾ കഴിഞ്ഞ ദിവസം സൗദി പുനരാരംഭിച്ചിരുന്നു.

ഏതായാലും ബഷാർ അൽ അസദിനെ റിയാദിലേക്ക് ക്ഷണിച്ച സൽമാൻ രാജാവിന്റെ നടപടി അറബ് ലോകത്ത് വലിയ മാറ്റങ്ങൾക്ക് വഴി തുറക്കും

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q