സൗദിവത്ക്കരണം വൻ വിജയം; 2025 ഓടെ ലക്ഷ്യം പൂർത്തിയാകും
റിയാദ്: സ്വകാര്യ മേഖലയിലെ സൗദിവത്ക്കരണ പദ്ധതികൾ വൻ വിജയം കൈവരിച്ചതായി സൗദി മാനവ വിഭവശേഷി മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ രാജ്ഹി.
2019 മുതൽ ഇത് വരെയായി സ്വകാര്യ മേഖലയിൽ 5 ലക്ഷത്തിലധികം സൗദി യുവതീ യുവാക്കൾക്ക് ജോലി ലഭിക്കാൻ തൊഴിൽ കരാറുകൾ വഴി സാധ്യമായതായി മന്ത്രി വെളിപ്പെടുത്തി.
2025 അവസാനിക്കുന്നതിനു മുമ്പ് തന്നെ തൊഴിൽ വിപണിയിലെ തന്ത്രപരമായ പദ്ധതികൾ പൂർത്തീകരിക്കും.
2025 ൽ കൈവരിക്കാൻ സാധിക്കുമെന്ന് കരുതിയിരുന്ന വനിതാശാക്തീകരണ പദ്ധതികൾ 2022 ൽ തന്നെ നേടിയെടുക്കാൻ സാധിച്ചതായും മന്ത്രി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa