വൈറൽ കല്യാണ വീഡിയോയിലെ ദമ്പതിമാർക്ക് സൗദി കുടുംബത്തിന്റെ വക മറ്റൊരു സർപ്രൈസ്
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ വിവാഹ വീഡിയോയിലെ ദമ്പതിമാർക്ക് സൗദി കുടുംബത്തിന്റെ വക സർപ്രൈസ് സമ്മാനവും.
ബംഗ്ലാദേശി സ്വദേശിയായ ജുഹൈറിന്റെ വിവാഹം ആഘോഷപൂർവ്വം നടത്താനുള്ള സകല ചെലവും വഹിച്ചത് ഇദ്ദേഹത്തിന്റെ സ്പോൺസറായ സൗദിയായിരുന്നു.
സൗദികളുടെ വിവാഹത്തിന് സമാനമായ രീതിയിൽ ആഘോഷപൂർവം നടത്തപ്പെട്ട ഇവരുടെ വിവാഹവീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
നിരവധിപേരാണ് ഈ സൗദി കുടുംബത്തിന്റെ നന്മയെ പ്രകീർത്തിച്ചുകൊണ്ടും, വധൂ വരന്മാർക്ക് ആശംസകൾ നേർന്നുകൊണ്ടും വീഡിയോക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയത്.
ഇപ്പോഴിതാ നവദമ്പതികൾക്ക് താമസിക്കാൻ സൗജന്യമായി അപ്പാർട്ട്മെന്റ് കൂടി നൽകിയിരിക്കുകയാണ് സ്‌പോൺസറുടെ ഭാര്യാ സഹോദരൻ.
ജുഹൈറും, സ്പോൺസറും ഒരുമിച്ച് അൽ അറബിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
