ജിദ്ദ മൗലാനാ സിയാറ ഉടമ ഖാദർ മുസ്‌ലിയാർ വാഹനാപകടത്തിൽ മരിച്ചു
ജിദ്ദയിലെ മൗലാനാ സിയാറ ഉടമ ഖാദർ മുസ്‌ലിയാർ കൊടുവള്ളി (50) ത്വാഇഫിൽ വാഹനാപകടത്തിൽ മരിച്ചു.
ശറഫിയയിൽ നിന്ന് സന്ദർശകരുമായി ത്വാഇഫിൽ വെള്ളിയാഴ്ച രാവിലെ എത്തിയതായിരുന്നു അദ്ദേഹം.
രാവിലേ 11.30 മണിയോടെ കൂടെ വന്നവർക്ക് ചരിത്ര സ്ഥലങ്ങളെക്കുറിച്ച് വിശദീകരണം നൽകി റോഡ് മുറിച്ച് കടക്കുന്നതിനിടെ അതിവേഗതയിൽ വന്ന ഒരു കാർ അദ്ദേഹത്തെ ഇടിച്ച് തെറിപ്പിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.
വിസിറ്റ് വിസയിലുള്ള ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും അപകടം സംഭവിക്കുംബോൾ കൂടെയുണ്ടായിരുന്നു.
മയ്യിത്ത് ത്വാഇഫ് കിംഗ് അബ്ദുൽ അസീസ് മോർച്ചറിയിൽ. ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് കുടുംബം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
