Saturday, September 21, 2024
Saudi ArabiaTop Stories

ബഹിരാകാശത്ത് നിന്ന് മക്കയുടെ വീഡിയോ പകർത്തി റയാന; വീഡിയോ കാണാം

സൗദി ബഹിരാകാശ യാത്രിക റയാന ബർനാവി ബഹിരാകാശ നിലയത്തിൽ നിന്ന് മക്ക അൽ മുകറമയുടെ വീഡിയോ പകർത്തിയത് ശ്രദ്ധേയമായി.

ബർനാവി തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ തന്റെ ദൗത്യത്തിനിടെ മക്ക അൽ-മുകറമയുടെ ഒരു വീഡിയോ പ്രസിദ്ധീകരിച്ചത്.

സൗദി അറേബ്യക്കും അറബ് ലോകത്തിനും അഭിമാനമായി ആണ് ആദ്യ ബഹിരാകാശ യാത്രികയായ മുസ്‌ലിം വനിത എന്ന കീർത്തിയോടെ റയാൻ ബർനാവി സഹയാത്രികനായ സൗദി പൗരൻ അലി ഖർനിയോടൊപ്പം നാല് ദിവസം മുമ്പ് ബഹിരാകാശ നിലയത്തിലെത്തിയത്.

വ്യത്യസ്ത ഗവേഷണ നിരീക്ഷണങ്ങൾ ഇരുവരും ബഹിരാകാശ നിലയത്തിൽ വെച്ച് നടത്തും.

മക്കയുടെ ദൃശ്യം റയാൻ ബർനാവി ബഹിരാകാശത്ത് വെച്ച് പകർത്തുന്ന വീഡിയോ കാണാം.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്