Friday, September 20, 2024
IndiaSaudi ArabiaTop Stories

ഒഡീഷ ട്രെയിനപകടം; സൽമാൻ രാജാവും കിരീടാവകാശിയും അനുശോചനമറിയിച്ചു

ജിദ്ദ: ഒഡീഷയിലുണ്ടായ ട്രെയിനപകടത്തിൽ അനുശോചനമറിയിച്ച് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന് സന്ദേശമയച്ചു.

രാജാവിന്റെ സന്ദേശത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ആത്മാർഥമായ അനുശോചനമറിയിക്കുകയും പരിക്കേറ്റവർക്ക് സൗഖ്യം ആശംസിക്കുകയും ചെയ്തു.

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരനും രാഷ്ട്രപതിക്ക് അനുശോചന സന്ദേശമയച്ചു.

അതേ സമയം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ട്രെയിനപകട മരണ സംഖ്യ 288 ആയിട്ടുണ്ട്. 800 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്