Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് ഒന്നര ലക്ഷത്തിലധികം മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള മൂന്ന് ശ്രമങ്ങൾ തകർത്തു

അൽഹദീഥ ചെക്ക് പോസ്റ്റ് വഴി 3 വാഹനങ്ങളിലായി ഒരു ലക്ഷത്തി അമ്പത്തി ഒന്നായിരം മയക്കുമരുന്ന് ഗുളികകൾ സൗദിയിലേക്ക് കടത്താനുള്ള ശ്രമം സക്കാത്ത് ടാക്സ് കസ്റ്റംസ് അതോറിറ്റി തകർത്തു.

വാഹനങ്ങളുടെ വ്യത്യസ്ത ഭാഗങ്ങളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് ഗുളികകൾ കടത്താൻ ശ്രമിച്ചത്.

രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുകയാണെന്നും കള്ളക്കടത്ത് ശ്രമങ്ങൾക്കെതിരെ ശക്തമായ ജാഗ്രത പുലർത്തുന്നതായും അധികൃതർ വ്യക്തമാക്കി.

സുരക്ഷാ റിപ്പോർട്ടിംഗിനായി നിയുക്തമാക്കിയ നമ്പറിൽ (1910) അല്ലെങ്കിൽ ഇ-മെയിൽ (1910@zatca.gov.sa) വഴി ആശയവിനിമയം നടത്തി, സമൂഹത്തെയും ദേശീയ സമ്പദ്‌വ്യവസ്ഥയെയും സംരക്ഷിക്കുന്നതിനായി കള്ളക്കടത്തിനെതിരായ പോരാട്ടത്തിൽ എല്ലാവരും ഭാഗമാകണമെന്ന് അധികൃതർ  ആഹ്വാനം ചെയ്തു. വിവരം നൽകുന്നയാൾക്ക് സാമ്പത്തിക പാരിതോഷികം നൽകുകയും റിപ്പോർട്ട് രഹസ്യമാക്കി വെക്കുകയും ചെയ്യും.

സൗദിയിലേക്ക് മൂന്ന് വാഹനങ്ങളിൽ അതി വിദഗ്ധമായി ഒളിപ്പിച്ച് മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം പിടി കൂടുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്