Monday, September 23, 2024
Saudi ArabiaTop Stories

ഈ ആറ് സാഹചര്യങ്ങളിൽ ഡ്രൈവിംഗ് ഒഴിവാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

ഡ്രൈവറുടെയും യാത്രക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് ആറ് സന്ദർഭങ്ങളിൽ ഡ്രൈവ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.

താഴെ പരാമർശിക്കുന്ന ആറ് ലക്ഷണങ്ങളിൽ ഒന്ന് നിങ്ങൾക്ക് അനുഭവപ്പെടുകയാണെങ്കിൽ, നിങ്ങളുടെയും റോഡിലെ മറ്റുള്ളവരുടെയും സുരക്ഷയ്ക്ക് വേണ്ടി വാഹനമോടിക്കുന്നത് ഒഴിവാക്കണമെന്ന് ഖസീം ആരോഗ്യ മന്ത്രാലയമാണ് ട്വിറ്ററിലൂടെ  ആഹ്വാനം ചെയ്തത്.

കടുത്ത തലവേദന, മങ്ങിയ കാഴ്ച, കൈകാലുകളിലെ മരവിപ്പ് എന്നീ ലക്ഷണങ്ങൾ ഇതിൽപ്പെടുന്നു.

ഇവക്ക് പുറമെ, ശ്വാസതടസ്സം, സ്റ്റിയറിംഗ് വീൽ നിയന്ത്രിക്കാനുള്ള കഴിവില്ലായ്മ, വൈകാരിക വിക്ഷോഭങ്ങൾ എന്നിവ ഉണ്ടാകുമ്പോഴും വാഹനമോടിക്കൽ ഒഴിവാക്കണം.

സൺസ്‌ക്രീൻ ഉപയോഗിക്കുക, സൺഗ്ലാസ് ഉപയോഗിക്കുക, ഉച്ചസമയത്ത് വാഹനമോടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക, ശരീരത്തിന്റെ ഭൂരിഭാഗവും മറയ്ക്കുന്ന ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക, അൾട്രാവയലറ്റ് രശ്മികളിൽ നിന്നുള്ള സംരക്ഷണത്തിനായി കാർ വിൻഡ്‌ഷീൽഡ് ഇൻസുലേഷൻ സ്ഥാപിക്കുക എന്നിവ ഉൾപ്പെടെ വാഹനമോടിക്കുമ്പോൾ പാലിക്കേണ്ട ചില കാര്യങ്ങൾ ഖസീം ആരോഗ്യ മന്ത്രാലയം നേരത്തെ നിർദ്ദേശിച്ചിരുന്നു.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്