Friday, January 31, 2025
Saudi ArabiaTop Stories

സൗദിയുടെ ആഭ്യന്തര ഉത്പാദനക്കണക്കുകൾ പുറത്ത് വിട്ടു

റിയാദ് : ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2022 ലെ അതേ കാലയളവിനെ അപേക്ഷിച്ച് 2023 രണ്ടാം പാദത്തിൽ സൗദി അറേബ്യയുടെ യഥാർത്ഥ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 1.1 ശതമാനം വളർച്ച രേഖപ്പെടുത്തി.

2023ലെ രണ്ടാം പാദത്തിലെ ജിഡിപി കണക്കുകൾ പ്രകാരം ഈ വർഷം രണ്ടാം പാദത്തിൽ എണ്ണ ഇതര പ്രവർത്തനങ്ങളിൽ 5.5 ശതമാനം വർധനവുണ്ടായിട്ടുണ്ട്. 

അതേ സമയം 2022ലെ രണ്ടാം പാദത്തെ അപേക്ഷിച്ച് ഈ വർഷം രണ്ടാം പാദത്തിൽ എണ്ണ പ്രവർത്തനങ്ങളിൽ 4.2 ശതമാനം കുറവുണ്ടായതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

കാലാനുസൃതമായി ക്രമീകരിച്ച യഥാർത്ഥ ജിഡിപി നടപ്പ് വർഷത്തിൽ ഒന്നാം പാദത്തെ അപേക്ഷിച്ച്  രണ്ടാം പാദത്തിൽ 0.1 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി അതോറിറ്റി വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്