മലപ്പുറം സ്വദേശി സൗദിയിൽ മരിച്ചു
മലപ്പുറം തിരൂരങ്ങാടി സ്വദേശിയും പാലച്ചിറമാട് തറമ്മൽ റോഡിൽ താമസക്കാരനുമായ ചേലുപാടത്ത് ശഫീഖ് (35) റിയാദിൽ മരിച്ചു.
ഹയാത്ത് നാഷണൽ ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ടിരുന്ന ശഫീഖ് ഹൃദയാഘാതത്തെത്തുടർന്നാണ് മരിച്ചത്.
മയ്യിത്ത് റിയാദിൽ തന്നെ മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് ശഫീഖിന്റെ കുടുംബം. മുണ്ടശ്ശേരി ഖാലിദ്-മൈമൂന ദമ്പതികളുടെ മകനാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
