സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ സ്പോൺസർഷിപ്പ് ഇന്നുമുതൽ മുസാനദ് വഴി മാറ്റാം
സൗദിയിലെ ഗാർഹിക തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റം ഇന്നു മുതൽ മുസാനദ് പ്ലാറ്റ്ഫോം വഴി സാധ്യമാകും.
വ്യക്തികൾക്കിടയിലുള്ള സ്പോൺസർഷിപ്പ് മാറ്റമാണ് മുസാനദ് വഴി സാധ്യമാകുകയെന്ന് സൗദി മാനവ വിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കുന്നു.
മുസാനദ് വഴി സ്പോൺസർഷിപ്പ് കൈമാറ്റം ചെയ്യുമ്പോൾ തൊഴിലുടമയുടെയും വീട്ടുജോലിക്കാരന്റെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഏറെ സഹായകരമാകുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സൂചിപ്പിച്ചു.
നിലവിലെ സ്പോൺസറും പുതിയ സ്പോൺസറും അതോടൊപ്പം തൊഴിലാളിയും അംഗീകരിച്ചാൽ മാത്രമേ സ്പോൺസർഷിപ്പ് മാറ്റം പൂർത്തിയാക്കുകയുള്ളൂ.
നിലവിൽ നടക്കുന്ന അബ്ശിർ വഴിയുള്ള സ്പോൺസർഷിപ്പ് മാറ്റവും ഇതോടൊപ്പം തുടരും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
