Saturday, November 23, 2024
Saudi ArabiaTop Stories

ഭാര്യയെ കൊലപ്പെടുത്തിയ സൗദി പൗരന്റെ വധ ശിക്ഷ നടപ്പാക്കി

റിയാദ്: ഭാര്യയെ കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ റിയാദിൽ വ്യാഴാഴ്ച നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

സൗദി പൗരൻ ബന്ദർ ബിൻ സൈദ് അദോസരിയെയാണ് ഭാര്യ മുനീറ മിസ്ഫർ അദോസരിയെ കൊലപ്പെടുത്തിയതിനു വധശിക്ഷക്ക് വിധേയനാക്കിയത്.

പ്രതി ഭാര്യയെ മരക്കഷണം ഉപയോഗിച്ച് തലക്കും ശരീരത്തിലും അതിക്രൂരമായി മർദ്ദിക്കുകയും അത് അവരുടെ മരണത്തിലേക്ക് നയിക്കുകയുമായിരുന്നു.

സംഭവം നടക്കുമ്പോൾ ഇവരുടെ കുട്ടികൾ വീട്ടിൽ ഉണ്ടായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണത്തിനു ശേഷം കേസ് സ്പെഷൽ കോർട്ട് വിചാരണക്കെടുക്കുകയും ചെയ്തു.

സുരക്ഷിതയായിരിക്കേണ്ട ഭർത്താവിൻറെ വീട്ടിൽ അതി ക്രൂരമായി ഭാര്യ കൊലചെയ്യപ്പെട്ടത് നിരീക്ഷിച്ച കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയും ശിക്ഷാവിധി അപ്പീല്‍ കോടതിയും സുപ്രീംകോടതിയും ശരിവെക്കുകയും ചെയ്തതിനെ തുടർന്ന് പ്രതിയുടെ വധശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ഇന്ന് വിധി നടപ്പാക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്