തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaSportsTop Stories

റൊണാൾഡോയുടെ തല വീണ്ടും രക്ഷയായി; അൽ നസ്ർ അറബ് ക്ലബ് ചാംബ്യൻഷിപ്പ് ക്വാർട്ടറിൽ

റിയാദ്: സൂപർ ഹെഡറിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ സമനില ഗോളിന്റെ പിൻ ബലത്തിൽ അൽ നസ്ർ അറബ് ക്ലബ് ചാംബ്യൻഷിപ്പിന്റെ (കിങ് സൽമാൻ കപ്പ്) ക്വർട്ടറിൽ പ്രവേശിച്ചു.

ഈജിപ്ഷ്യൻ ക്ലബ് സമാലികിനെതിരെയായിരുന്നു 87 ആം മിനുട്ടിൽ റോണാൾഡോ സൂപർ ഹെഡറിലൂടെ ഗോൾ നേടിയത്.

നേരത്തെ 53 ആം മിനുട്ടിൽ പെനാൽട്ടിയിലൂടെ നേടിയ ഒരു ഗോളിനു സമാലിക് മുന്നിട്ട് നിൽക്കുകയായിരുന്നു.  മറുപടി ഗോൾ നേടിയിട്ടില്ലായിരുന്നെങ്കിൽ അൽ നസ്ർ ക്വാർട്ടർ കാണാതെ പുറത്താകുമായിരുന്ന ഘട്ടത്തിൽ ആണ് ഗാലറിയെ ഇളക്കി മറിച്ച മാജിക് ഹെഡർ പിറന്നത്.

മൊറോക്കൻ ക്ലബ് റജാഇനെയാണ് ക്വാർട്ടറിൽ അൽ നസ്ർ നേരിടുക.

ഗ്രുപ്പ് സി യിൽ അൽ ശബാബിനു പിറകിൽ രണ്ടാം സ്ഥാനത്ത് ആണ് അൽ നസ്ർ ഉള്ളത്. ക്വാർട്ടറിൽ അൽ വഹ്ദയാണ് അൽ ശബാബിന്റെ എതിരാളി.

സൂപർ ഹെഡറിലൂടെ റോണാൾഡോ അൽ നസ്രിനെ ക്വർട്ടറിൽ എത്തിക്കുന്ന വീഡിയോ കാണാം.








അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്