ഫാമിലികൾക്ക് ഉംറ ചെയ്യാൻ ഏറ്റവും അനുയോജ്യമായ രണ്ട് സമയങ്ങൾ വ്യക്തമാക്കി ഹറം കാര്യ വകുപ്പ്
കുടുംബവുമായി ഉംറ ചെയ്യാനുദ്ദേശിക്കുന്നവർക്ക് എളുപ്പത്തിൽ ഉംറ നിർവ്വഹിക്കാൻ സാധിക്കുന്ന രണ്ട് സമയക്രമം ഹറം കാര്യ വകുപ്പ് വാക്താവ് വ്യക്തമാക്കി.
രാത്രി 12 മണി സമയത്തും ഫജ്ർ നമസ്ക്കാരാനന്തരവും ആണ് കുടുംബവുമായി ഉംറ ചെയ്യാൻ സാധിക്കുന്ന മികച്ച സമയം എന്നാണ് വാക്താവ് സൂചിപ്പിച്ചത്.
നുസുക് ആപ് വഴി പെർമിറ്റ് എടുക്കുന്ന സമയം കുടുംബങ്ങൾ മേൽ പരാമർശിച്ച സമയങ്ങൾ തെരഞ്ഞെടുക്കുന്നതാകും ഉത്തമം.
അതേ സമയം ഉംറ സീസൺ ആരംഭിച്ചതോടെ ആഭ്യന്തര-വിദേശ തീർഥാടകർ വിശുദ്ധ മക്കയിലേക്ക് ഒഴുകാൻ തുടങ്ങിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
