Monday, September 23, 2024
Dammam

ഒഐസിസി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി വാര്‍ഷികാഘോഷം സംഘടിപ്പിച്ചു   

ഒഐസിസി ദമ്മാം മലപ്പുറം ജില്ലാകമ്മിറ്റിയുടെ വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ. വര്‍ണ്ണാഭമായ സദസ്സില്‍ അരങ്ങേറി.

 വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന സംസക്കാരിക സമ്മേളനം ഒഐസിസി ദമ്മാം റീജണല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട്  ഹനീഫ റാവുത്തര്‍ ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട്  ഗഫൂര്‍ വണ്ടൂര്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഗ്ലോബല്‍ വൈസ് പ്രസിഡണ്ട് സി.അബ്ദുല്‍ ഹമീദ് മുഖ്യ പ്രഭാഷണം നടത്തി.വനിതാ വേദി റീജണല്‍ പ്രസിഡണ്ട് ഡോ.സിന്ധു ബിനു, യൂത്തുവിംഗ് പ്രസിഡണ്ട് നബീല്‍ നൈതല്ലൂര്‍, ഫിനാന്‍സ് കണ്‍വീനര്‍ അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജില്ലാ ജനറല്‍ സെക്രട്ടറി  ഹമീദ് മരക്കാശ്ശേരി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍  അന്‍വര്‍ എളാട്ട്പറമ്പില്‍ നന്ദിയും പറഞ്ഞു.

oicc

 ഭരണത്തിന്‍റെ തണല്‍ ഉപയോഗിച്ച്  സംഘപരിവാര്‍ ശക്തികള്‍  ഇന്ത്യയിലെ ഭരണഘടനാ പദവിയുള്ള സ്ഥാപനങ്ങളെ ഒന്നൊഴിയാതെ ഏതുവിധേനെയും  പിടിച്ചെടുക്കുന്ന  കാഴ്ചയാണ് ഇന്ന് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത് ഇത് ഫസിസത്തിന്‍റെ വരവിനെയാണ് സൂചിപ്പിക്കുന്നത് എന്നും ,  അത് മനസ്സിലാക്കാതെ കോണ്‍ഗ്രസ്സിനെ മുഖ്യശത്രുവായി കാണുന്ന ഇടതുപക്ഷം ചരിത്രപരമായ മണ്ടത്തരങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്നാണ് പ്രകാശ്കാരാട്ടിനെ പോലുള്ളവരുടെ രാഷ്ട്രീയ സമീപനത്തില്‍ നിന്നും  മനസിലാവുന്നത്, ഇന്ന് നാം കാണുന്ന ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാനമായ ജനാധിപത്യം, മതനിരപേക്ഷത, സ്ഥിതിസമത്വം എന്നിവയുടെ പ്രയോക്താകളായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനു മാത്രമേ, സഹിഷ്ണുത മുദ്രാവാക്യം ഉയത്തിപിടിച്ച് ഇന്ത്യയെ പുനര്‍നിര്‍മ്മിക്കാനാവൂ. മത നിരപേക്ഷകനായ, കരുണയുടെ പ്രവാഹവും, അശരണരുടെ അശ്രയുമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വരുന്ന രാഹുല്‍ഗാന്ധി-യിലൂടെ മാത്രമേ മതേതര ഇന്ത്യയെ പുനര്നിര്‍മ്മിക്കാനും, നിലനിര്‍ത്താനും മുന്നോട്ടു നയിക്കനുമാവൂ എന്നും പ്രാസംഗികര്‍ അടിവരയിട്ടുകൊണ്ട് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞുവെച്ചു”. 

വര്ഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രബന്ധ രചനാ മത്സരത്തില്‍ ഡോ.ഫൌഷ ഫൈസല്‍ ഒന്നാം സ്ഥാനവും അബ്ദുള്ള.പി.കെ. രണ്ടാം സ്ഥാനവും ഫ്രീസിയ ഹബീബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഓണലൈന്‍ ക്വിസ്സ് മത്സരത്തില്‍  മുഹമ്മദ്‌ ജംഷീര്‍ ഒന്നാം സ്ഥാനവും അജ്മല്‍ സാബു രണ്ടാം സ്ഥാനവും കദീജ ഹബീബ് മൂന്നാം സ്ഥാനവും നേടി. പായസ മത്സരത്തില്‍ നജ് ല അസ്ലം    ഒന്നാം സ്ഥാനവും  അന്‍സീല രണ്ടാം സ്ഥാനവും അമൃത ശ്രീലാല്‍ മൂന്നാം സ്ഥാനവും നേടി മൈലാഞ്ചി മത്സരത്തില്‍ അമീന സാബു ഒന്നാം സ്ഥാനവും സുനീജ മജീദ്‌ രണ്ടാം സ്ഥാനവും ഫാത്തിമാ സല്‍വ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

നിറഞ്ഞ സദസ്സില്‍ അരങ്ങേറിയ ഒപ്പന മത്സരം കാണികളുടെ മനം കവര്‍ന്നു. പ്രവിശ്യയിലെ പ്രമുഖ ടീമുകള്‍ മാറ്റുരച്ച വാശിയേറിയ ഒപ്പന മത്സരത്തില്‍ ടീം അറേബ്യന്‍ റോക്ക് സ്റ്റാര്‍സ് ഒന്നാം സ്ഥാനവും ടീം ഒഐസിസി ഹൊഫൂഫ് രണ്ടാം സ്ഥാനവും  ടീം മെഹന്ദി  മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അബ്ദുല്‍ സലാം, നിയാസ് വണ്ടൂര്‍, സഫിയ അബ്ബാസ്,  ഷിജില ഹമീദ്, ഹുസ്ന ആസിഫ്, സഹീറ റഫീക്ക് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.

 ഹനീഫ പെരിന്ജീരി,  സുബൈര്‍ ഉദിനൂര്‍ സരിത,  ഭാവന,ഹസീന എന്നിവര്‍ വിധികര്‍ത്താക്കളും  നിസാം യൂസുഫ് അവതാരകനുമായിരുന്നു. ഒഐസിസി മലപ്പുറം ജില്ലാകമ്മിറ്റിയുടെ യംങ്ങ് ബിസിനസ്സ്മാന്‍ അവാര്‍ഡിനര്‍ഹനായ നൌഫല്‍ അബ്ദീനുള്ള അവാര്‍ഡ് വേദിയില്‍ വെച്ച് സമ്മാനിച്ചു.  

അനുഗ്രഹ നൃത്ത വിദ്യാലയ, അറേബ്യന്‍ റോക്ക്സ്റ്റാര്‍സ്, ഡി.ഡാന്‍സ്  എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളും, ഒഐസിസി കുടുംബാഗങ്ങളും അവതരിപ്പിച്ച വിവിധ നൃത്ത രൂപങ്ങളും ജസീര്‍ കണ്ണൂര്‍  ജിന്‍ഷ ഹരിദാസ് എന്നിവര്‍ നയിച്ച ഗാനമേളയും പരിപാടിക്ക് കൊഴുപ്പേകി. സലിം മണ്ണാര്‍ക്കാട്, കുമാരി കല്യാണി ബിനു, സൌജന്യ, മുഹമ്മദ്‌ റഫാന്‍, ജോജോ, റിനി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

ഗ്ലോബല്‍ മെമ്പര്‍ മാത്വൂ ജോസഫ്, റീജണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇ.കെ.സലിം, വൈസ് പ്രസിഡണ്ട് ചന്ദ്രമോഹന്‍, ട്രഷറര്‍ റഫീക്ക് കൂട്ടിലങ്ങാടി, ഓഡിറ്റര്‍ കരീം പരുത്തി കുന്നന്‍, ജില്ലാ വൈസ് പ്രസിഡണ്ട് ആസിഫ് താനൂര്‍, ശിഹാബ് കായംകുളം, അബ്ബാസ് തറയില്‍, ടി.പി.റിയാസ്, ജമാല്‍ സി മുഹമ്മദ്‌, റസ്സാക്ക് നഹ ഫൈസല്‍, സിദ്ദീഖ്, ബിജു, നിയാസ്, ഷൌക്കത്ത്, എന്നിവരും വിവിധ ഏരിയാ, ജില്ലാ ഭാരവാഹികളും സംബന്ധിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q