ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദിയിൽ വെള്ളപ്പൊക്കത്തിൽ 12 മരണം

ഈ ആഴ്ച സൗദിയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 12 പേർ മരിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു.

10 പേർ തബൂക് പ്രവിശ്യയിലും ഒരാൾ മദീന പ്രവിശ്യയിലും മറ്റൊരാൾ നോർത്തേൺ ബോഡറിലുമാണു മരിച്ചത്.

കഴിഞ്ഞ നാലു ദിവസങ്ങൾക്കുള്ളിൽ 271 പേരെയാണു സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തിയത്. അതിൽ പകുതിയിലധികം പേരും തബൂക്കിൽ നിന്നുള്ളവരായിരുന്നു.

നോർത്തെ വെസ്റ്റേൺ ഭാഗങ്ങളിൽ കനത്ത മഴയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചിരുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്