ചൊവ്വാഴ്‌ച, ജൂൺ 9, 2026
KuwaitTop Stories

മോഡൽ റെസിഡൻഷ്യൽ ഏരിയകളിലെ വിദേശികളെ ഒഴിപ്പിക്കാൻ നീക്കം

കുവൈത്തിൽ മാതൃകാ താമസ സ്ഥലങ്ങളിൽ നിന്ന് വിദേശികളെ ഒഴിവാക്കാൻ അധികൃതർ ഒരുങ്ങുന്നതായി റിപ്പോർട്ട്.

ഇത് പോലുള്ള ഏരിയകളിലെ സ്വദേശികൾ വിദേശികൾക്ക് താമസ സ്ഥലങ്ങൾ വാടക്ക് നൽകുന്നതിനാലാണു വിദേശികൾ താമസിക്കാനെത്തുന്നതെന്നും ഇങ്ങനെ വാടകക്ക് നൽകുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും കുവൈത്തിലെ പല ഉന്നത വ്യക്തിത്വങ്ങളും ആവശ്യപ്പെടുന്നുണ്ട്.

നിലവിൽ കുവൈത്തിലെ സ്വദേശികൾ താമസിക്കുന്ന ഏരിയകളിലെ വിദേശികളെ ഒഴിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. സ്വദേശികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനും കുറ്റ കൃത്യങ്ങൾ ഒഴിവാക്കാനുമാണിതെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്