മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായുള്ള പ്രത്യേക അഭിമുഖം ഫോക്സ് ന്യൂസ് ചാനൽ സംപ്രേക്ഷണം ചെയ്യും
സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഫോക്‌സ് ന്യൂസ് ചാനലിന്റെ ചീഫ് പൊളിറ്റിക്കൽ ആങ്കർ ബ്രെറ്റ് ബെയറിന് ഒരു പ്രത്യേക അഭിമുഖം നൽകാൻ ഒരുങ്ങുന്നു.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ അഭിമുഖം സ്പെഷ്യൽ റിപ്പോർട്ടിൽ സെപ്റ്റംബർ 21 – ന് സൗദി സമയം പുലർച്ചെ 1 മണിക്ക് ( september 20, 6 PM/ET ) സംപ്രേഷണം ചെയ്യും.
രാജ്യത്തിന്റെ ഭാവിയും യു എസുമാമായുള്ള ബന്ധവും ഉൾപ്പെടെ നിരവധി വിഷയങ്ങൾ സെപ്‌റ്റംബർ 19, 20 തീയതികളിൽ സൗദി അറേബ്യയിൽ നിന്ന് നേരിട്ട് ബെയർ ആങ്കർ ചെയ്യും,
മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനു പുറമെ സൗദിയിലെ മറ്റു പ്രമുഖ വ്യക്തിത്വങ്ങളുമായും ബ്രെറ്റ് ബെയർ അഭിമുഖങ്ങൾ നടത്തും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
