അസാധാരണമായ രീതിയിൽ ഒരു സൗദി പൗരൻ പെപ് സി കാൻ തുറക്കുന്ന വീഡിയോ വൈറലാകുന്നു
സോഷ്യൽ മീഡിയ ഉപയോക്താക്കളെ അമ്പരപ്പിച്ചുകൊണ്ട് ഒരു സൗദി പൗരൻ പെപ്‌സിയുടെ മെറ്റൽ കാനുകൾ അസാധാരണമായ രീതിയിൽ തുറക്കുന്നത് രേഖപ്പെടുത്തുന്ന ഒരു വീഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിക്കുന്നു.
ആ മനുഷ്യൻ അദ്ഭുതകരമായ ശക്തിയോടെ പെപ്‌സി കാനിൻ്റെ മുകളിലെ ഭാഗം മുഴുവൻ വലിച്ചു കീറുകയും കാനിൻ്റെ മുകൾ ഭാഗം തുറന്നിരിക്കുന്ന ഒരു കപ്പ് പോലെയാക്കുകയും ചെയ്യുന്നതാണു വീഡിയോ യിൽ കാണുന്നത്..
പെപ്സി കാൻ ഇത്തരത്തിൽ തുറക്കുന്ന പ്രസ്തുത വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണു ലഭിച്ചത്.
പെപ്‌സി ക്യാനിന്റെ മുകളിലെ കവറിംഗ് ഭാഗം ഈ രീതിയിൽ തുറക്കുന്നതിന് മൂർച്ചയുള്ള ഉപകരണം ആവശ്യമാണെന്നിരിക്കേ, അതൊന്നുമില്ലാതെ വെറും കൈ കൊണ്ട് അതിന്റെ മുകൾഭാഗം എളുപ്പത്തിൽ നീക്കംചെയ്യാനുള്ള കഴിവിലും ശക്തിയിലും ആളുകൾ ആശ്ചര്യം പ്രകടിപ്പിച്ചു.
അസാധാരണമായ ശക്തിയോടെ ഒരു സൗദി പൗരൻ പെപ് സി കാൻ തുറക്കുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
