തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballSaudi ArabiaTop Stories

നെയ്മർ ഇന്ന് കന്നി മത്സരത്തിനിറങ്ങുമെന്ന പ്രതീക്ഷയിൽ സൗദിയിലെ ഫുട്ബോൾ ആരാധകർ

റിയാദ്: അൽ ഹിലാലിൻ്റെ ബ്രസീലിയൻ സൂപർ താരം നെയ്മർ ഇന്നത്തെ സൗദി പ്രോ ലീഗിൽ ആദ്യമായി കളത്തിലിറങ്ങുമെന്ന പ്രതീക്ഷയിലാണ് സൗദിയിലെ ഫുടബോൾ ആരാധകർ.

ഇന്ന് രാത്രി സൗദി സമയം 9 മണിക്കാണ് അൽ ഹിലാലും അൽ റിയാദും തമ്മിലുള്ള പോരാട്ടം പ്രിൻസ് ഫൈസൽ ഫഹദ് സ്റ്റേഡിയത്തിൽ നടക്കുക.

നെയ്മർ കളിക്കാനിറങ്ങുമെന്ന സൂചന നൽകിക്കൊണ്ട് അൽ ഹിലാലിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ നെയ്മറിൻ്റെ ചിത്രങ്ങളുമായി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതാണ് ആരാധകർക്ക് പ്രതീക്ഷ നൽകുന്നത്.

നിലവിൽ സൗദി പ്രോ ലീഗിൽ ഒന്നാം സ്ഥാനത്താണ് അൽ ഹിലാൽ ഉള്ളത്. പോയിന്റ് കണക്കിൽ നിലവിൽ 6 കളികൾ പൂർത്തിയാക്കിയ ഇത്തിഹാദ് 15 പോയിൻ്റുമായി മുന്നിലാണെങ്കിലും ഇന്ന് 6 ആം മത്സരത്തിനിറങ്ങുന്ന അൽ ഹിലാൽ ജയിച്ചാൽ 16 പോയിൻ്റുമായി ഇത്തിഹാദിനെ മറി കടക്കാവുന്നതേ ഉള്ളൂ.

സൗദി ലീഗിലെ മറ്റു രണ്ട് മത്സരങ്ങളിൽ ഇന്ന് അൽ ഫൈഹ അൽ ശബാബുമായും അൽ ഖലീജ് അൽ ഫത് ഹുമായും ഏറ്റ് മുട്ടുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്